യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധങ്ങളായ പഠന വിഭവങ്ങളാണ് ഈ ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇത്തരം മെറ്റീരിയലുകൾ ബ്ലോഗിലൂടെ പങ്കുവെക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
*ശാസ്ത്രോത്സവം സമാപിച്ചു .മേളയിലെ പങ്കാളികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾ . *

DATA ENTRY






 http://schoolsasthrolsavam.in/login എന്നതാണ് ഈ വര്‍ഷത്തെ ശാസ്ത്രമേള ‍ഡാറ്റ എന്ട്രി വെബ്സൈറ്റിന്റെ വിലാസം.
വെബ്സൈറ്റിന്റെ ലോഗിന്‍ പേജ് താഴെ കൊടുത്തിരിക്കുന്നു.
സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിമും പാസ്ർവേൃഡുമാണ് ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. ലോഗിന്‍ ചെയ്ത് സൈറ്റിന്‍ പ്രവേശിക്കുമ്പോള്‍ School Details Entry പേജിലാണ് ആദ്യം എത്തുന്നത്. School Details Entry പേജ് താഴെ കൊടുത്തിരിക്കുന്നു.
ഈ പേജില്‍ Total number of students, Number of Escorting Teacher എന്നീ വിവരങ്ങള്‍ മാത്രമാണ് നല്‍കാനുള്ളത്. മറ്റു വിവരങ്ങള്‍ ഡീഫാള്‍ട്ടായി വരുന്നതാണ്. ഹെഡ്‍മാസ്റ്ററുടെ പേര് ആവശ്യമെങ്കില്‍ മാറ്റം വരുത്താവുന്നതാണ്. എസ്കോര്‍ട്ടിങ് ടീച്ചറുടെ എണ്ണവും ടീച്ചറുടെ വിവരങ്ങളും ചേര്‍ത്തശേഷം Save and Continue ബട്ടണ്‍ അമര്‍ത്തുക,
Dashboard പേജാണ് തുടര്‍ന്നു വരുന്നത്. Dashboardപേജ് താഴെ നല്‍കിയിരിക്കുന്നു.
കുട്ടികളെ ചേര്‍ക്കേണ്ട മേളയ്ക്കു താഴെയുള്ള കാറ്റഗറിയില്‍ (LP/UP/HS/HSS) ക്ലിക്ക് ചെയ്താല്‍ പ്രസ്തുത മേളയില്‍ കുട്ടികളെ ചേര്‍ക്കാവുന്നതാണ്.
കുട്ടികളുടെ പേരുകള്‍ എന്റര്‍ ചെയ്യാനുള്ള പേജ് താഴെ കൊടുത്തിരിക്കുന്നു.
ഈ പേജില്‍  സമ്പൂര്‍ണ്ണയിലുള്ള അഡ്മിഷന്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ കുട്ടികളുടെ വിവരങ്ങള്‍ കാണാവുന്നതാണ്. ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതില്ല എന്നതാണ് ഇതിന്റെ മെച്ചം. കുട്ടികളുടെ വിവരങ്ങള്‍ ചെര്‍ത്തതിനു ശേഷം വലതു വശത്ത് കാണുന്ന സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ സേവ് ആകുന്നതാണ്.  എപ്പോള്‍ വേണമെങ്കിലും സേവ് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ തിരുത്തുന്നതിനും ഡീലീറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഈ പേജില്‍ നല്‍കിയിട്ടുണ്ട്. ഇതേപോലെ മറ്റ് മേളയിലും കുട്ടികളെ എന്റര്‍ ചെയ്യാവുന്നതാണ്. മറ്റ് മേള കാണുന്നതിന് Dashboard ല്‍ ക്ലിക്ക് ചെയ്താല്‍ മതി.
‍ഡാറ്റ എന്‍ട്രി കഴിഞ്ഞാല്‍ കണ്‍ഫേം ചെയ്യേണ്ടതാണ്. കണ്‍ഫേം ബട്ടണ്‍ കാണുന്നതിന് Dashboard ല്‍ ക്ലിക്ക് ചെയ്തശേഷം കാണുന്ന View Reg Participants എന്ന ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്. കണ്‍ഫേം പേജ് താഴെ കൊടുത്തിരിക്കുന്നു.
ഈ പേജിന്റെ താഴെ കാണുന്ന I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന സത്യപ്രസ്ഥാവനയുടെ ഇടത് വശത്ത് ടിക്ക് മാര്‍ക്ക് നല്‍കിയതിനു ശേഷമാണ് Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടത്

No comments:

Post a Comment