യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധങ്ങളായ പഠന വിഭവങ്ങളാണ് ഈ ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇത്തരം മെറ്റീരിയലുകൾ ബ്ലോഗിലൂടെ പങ്കുവെക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
*ശാസ്ത്രോത്സവം സമാപിച്ചു .മേളയിലെ പങ്കാളികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾ . *

IT MELA

യുപി വിഭാഗം
ഐടി ക്വിസ്
ഡിജിറ്റൽ പെയിന്റിംഗ്
മലയാളം ടൈപ്പിംഗ്

H S വിഭാഗം
ഐടി ക്വിസ്
ഡിജിറ്റൽ പെയിന്റിംഗ്
മലയാളം ടൈപ്പിംഗ് , രൂപകൽപ്പന
സ്ക്രാച്ച് പ്രോഗ്രാമിംഗ്
രചനയും അവതരണവും - പ്രസന്റേഷൻ
വെബ് പേജ് നിർമ്മാണം
ആനിമേഷൻ

HSS / VHSS വിഭാഗം
ഐടി ക്വിസ്
ഡിജിറ്റൽ പെയിന്റിംഗ്
മലയാളം ടൈപ്പിംഗ് , രൂപകൽപ്പന
സ്ക്രാച്ച് പ്രാഗ്രാമിംഗ്
രചനയും അവതരണവും - പ്രസന്റേഷൻ
വെബ് പേജ് നിർമ്മാണം
ആനിമേഷൻ

ഐസിടി ടീച്ചിങ് Aids മത്സരം UP/HS/HSS
സമഗ്ര പോർട്ടൽ പിന്തുണയ്ക്കുന്ന ഏതുതരം വിഭവങ്ങളും നിർമ്മിക്കാവുന്നതാണ്

പൊതു നിർദ്ദേശങ്ങൾ
1.എല്ലാ മത്സരങ്ങളും തത്സമയമായിട്ടാണ് നടത്തുന്നത്
2.മത്സരവേദികളിൽ പുറമേ നിന്നു തയ്യാറാക്കി കൊണ്ടുവരുന്ന യാതൊരു വസ്തുക്കളും - വ്യക്തിപരമായ ഡിജിറ്റൽ ഗാഡ്ജെറ്റുകളും (സ്റ്റോറേജ് സംവിധാനങ്ങൾ, മൊബൈൽ ഫോൺ മുതലായവ) അനുവദിക്കുന്നതല്ല.
3.യുപി വിഭാഗത്തിന് മലയാളം ടൈപ്പിംഗ് മത്സരത്തിൽ , ടൈപ്പിംഗ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.രൂപകൽപ്പന ചെയ്യേണ്ടതില്ല
4.ശാസ്ത്രം, പരിസ്ഥിതി, സമൂഹം എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷം മൾട്ടീമീഡിയ പ്രസന്റേഷൻ തയ്യാറാക്കേണ്ടത്
5. ഡിജിറ്റൽ പെയിന്റിങിന് Kolour Paint/Krita/GIMP എന്നീ സോഫ്ട്‍വെയറുകൾ ആണ് ഉപയോഗിക്കേണ്ടത്
6.വെബ് പേജ് തയ്യാറാക്കാനായി HTML,CSS എന്നിവ മാത്രമേ ഉപയോഗിക്കാവ‍ൂ, കോഡുകൾ പൂർണ്ണമായും ടൈപ്പ് ചെയ്തു തയ്യാറാക്കണം ഇതിനായി gedit/xed/pluma text editor /geany എന്നീ സോഫ്റ്റ്‌വെയർ
ഉപയോഗിക്കാം
7.ആനിമേഷന് TupiTUBE DESK സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കേണ്ടത്
8.സ്ക്രാച്ച് പ്രോഗ്രാം മത്സരത്തിന് സ്ക്രാച്ച് 2 സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കേണ്ടത്
9ഐസിടി ടീച്ചിങ് Aids മത്സരത്തിൽ അധ്യാപകൻ സ്വയം തയ്യാറാക്കിയ ഐസിടി ബോധന ഉപകരണങ്ങളും വിഭവങ്ങളും സമർപ്പിക്കുന്നതിനൊപ്പം ഇത് സംബന്ധിച്ച് പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതുണ്ട്

10.Ubuntu 18.04 ഓ എസ് -ലെ സോഫ്റ്റ്റ്റ്വെയറുകൾ ആണ് മത്സരങ്ങളിൽ ഉപയോഗിക്കേണ്ടത്.

Typing up - 15 mts
Typing hs hss - 30 mts
Animation - 1 hour
Digital painting - 1 hour
Web designg -1 hour
Scratch - 1 hour
Presentation - 1 hour
It teaching aid - 20 mts

No comments:

Post a Comment